ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിന്ന് തിരശ്ശീലയിട്ട് നാട്ടിലേക്ക് യാത്രതിരിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എക്സിക്യൂട്ടീവ് മെമ്പറും മുന്‍ സെക്രട്ടറിയുമായ സലിം ഐക്കരപ്പടിക്ക് ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്കി. 1994 മുതല്‍ ഇസ്ലാഹി സെന്ററിന്റെ മെംബറായ സലിം സെന്ററിന്റെ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. നിലവില്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന എംപ്ലോയ്മെന്റ് വകുപ്പിലൂടെ ഒരുപാട് പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഗുലൈലില്‍ ഖുര്‍ആന്‍ പഠന ക്ലാസ് സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹം സെന്ററിന്റെ ഖുര്‍ആന്‍ ക്ലാസുകളില്‍ സ്ഥിരം പഠിതാവായിരുന്നു. നല്ലൊരു എഴുത്തുകാരനും പ്രാസംഗികനും സംഘാടകനുമാണ്. സെന്റര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ജരീര്‍ വേങ്ങര, സലാഹ് കാരാടന്‍, മുജീബ് റഹ്മാന് സ്വലാഹി, ബഷീര്‍ വള്ളിക്കുന്ന്, ലിയാഖത്ത് അലി ഖാന്, അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍, കെ.സി. മന്‍സൂര്‍, ഷക്കീല്‍ ബാബു, ജൈസല്‍ അബ്ദുറഹ്മാന്, അബ്ദുറഷീദ് അന്‍സാരി, ഹംസ നിലമ്പൂര്‍, ഷമീര്‍ സ്വലാഹി, ഫൈസല്‍ പാറപ്പുറത്ത്, സി എച്ച് അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ ഉപഹാരം പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ സമ്മാനിച്ചു.