നിര്‍ധന യുവതികള്‍ക്ക് മംഗല്യമൊരുക്കി സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍

രണ്ട് നിര്‍ധന യുവതികളുടെ വിവാഹ ധനസഹായമുള്‍പ്പടെ മുഴുവന്‍ ചിലവുമേറ്റെടുത്ത് 2020 ജൂലൈ 13നു വിവാഹം നടത്തികൊടുക്കുമെന്ന് സവാ ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Update: 2020-07-09 15:26 GMT

ജിദ്ദ: 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധന യുവതികള്‍ക്ക് മംഗല്യമൊരുക്കി സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവാ). രണ്ട് നിര്‍ധന യുവതികളുടെ വിവാഹ ധനസഹായമുള്‍പ്പടെ മുഴുവന്‍ ചിലവുമേറ്റെടുത്ത് 2020 ജൂലൈ 13നു വിവാഹം നടത്തികൊടുക്കുമെന്ന് സവാ ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു ആലപ്പുഴ മണ്ണഞ്ചേരി ഫാല്‍ക്കണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും വിവാഹം. പ്രവാസികളായ ആലപ്പുഴ ജില്ലക്കാരുടെയും ജില്ലയിലെ ഉദാരമതികളായ സുമനസ്സുകളുടെയും സഹായത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ അധിവസിക്കുന്ന ആലപ്പുഴ നിവാസികളുടെ ഈ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചിട്ട്.

വ്യത്യസ്തങ്ങളായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കഴിഞ്ഞ കാലങ്ങളില്‍ സവയുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

അനാഥ, വിധവ, അശരണര്‍ തുടങ്ങിയവരെ സഹായിക്കുന്ന പെന്‍ഷന്‍ പദ്ധതി ഒരു പതിറ്റാണ്ടിലധികമായി തുടര്‍ന്ന് വരുന്നു. ജീവനോപാധികള്‍ നല്‍കി കുടുംബ സുരക്ഷാ പദ്ധതിയും നടന്നു വരുന്നു.ഇതിന്റെ ഭാഗമായി എല്ലാ വര്‍ഷവും റമദാന്‍ റിലീഫിന് ഓട്ടോറിക്ഷ, തയ്യല്‍ മെഷിന്‍ വിതരണം എന്നിവ നിര്‍വഹിച്ചിട്ടുണ്ട്.ജീവന സഹായ പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായമായി വീട് വെച്ചു നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം, നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായം, നിര്‍ധനരായ പ്രവാസികള്‍ക്കുള്ള തൊഴില്‍ നിയമ സഹായം, അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ എയര്‍ ടിക്കറ്റ് നല്‍കല്‍ എന്നിവയും ഇക്കാലയളവില്‍ നിര്‍വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ഹാജിമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് നൂറോളം പരിശീലനം നല്‍കിയിട്ടുള്ള വോളണ്ടിയര്‍മാരെ ഹജ്ജ് സേവനത്തിനായി എല്ലാ വര്‍ഷവും അയക്കുന്നുണ്ട്. കൂടാതെ ഹാജിമാര്‍ക്ക് മിനായില്‍ 3 ദിവസം ഭക്ഷണ വിതരണവും നല്‍കി വരുന്നു. മുഹമ്മദ് രാജ, നസീര്‍ വാവ കുഞ്ഞ്, അബ്ദുല്‍ സലാം മുസ്തഫ, അബ്ദുല്‍ ജബ്ബാര്‍, സിദ്ധീഖ് എന്നിവര്‍ സൂം വീഡിയോ മീറ്റിംഗ് വഴി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News