സൗദിയില്‍ 263 പേര്‍ക്ക് കൊവിഡ്; 11 മരണം

Update: 2020-12-01 14:58 GMT
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 11 പേര്‍ മരിച്ചു. 263 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 374 പേര്‍ രോഗ മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി.


രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5,907 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു. ഇതില്‍ 649 പേര്‍ മാത്രമാണ് ഗുരുതര നിലയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 62, മക്ക 52, മദീന 41, കിഴക്കന്‍ പ്രവിശ്യ 40, ഖസീം 25, അസീര്‍ 15, വടക്കന്‍ അതിര്‍ത്തി മേഖല 7, ഹാഇല്‍ 5, തബൂക്ക് 4, ജീസാന്‍ 4, നജ്‌റാന്‍ 4, അല്‍ജൗഫ് 2, അല്‍ബാഹ 2.




Similar News