ഇന്ത്യയില്‍ സൗദി ലേബര്‍ അറ്റാഷേയെ നിയമിക്കും; ഫിലിപ്പീന്‍സില്‍ ആദ്യ അറ്റാഷേ നിയമിതനായി
സൗദി: സൗദിക്കു പുറത്ത് ആദ്യത്തെ ലേബര്‍ അറ്റാഷെ ഓഫിസ് ഫിലിപ്പൈന്‍സില്‍ ആരംഭിച്ചു. മുഹമ്മദ് അല്‍ മുതൈരി യെയാണ് ആദ്യത്തെ ലേബര്‍ അറ്റാഷെയായി നിയമിച്ചത്. ഇന്ത്യയിലും പുതിയ ലേബര്‍ അറ്റാഷെ നിയമിക്കും എന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താന്‍, ശ്രീലങ്കാ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലും അടുത്ത ഘട്ടത്തിലായി നിയമിക്കും.
റിക്രൂട്ട് നടപടികള്‍ ലഘൂകരിക്കുക, യോഗ്യരായ തൊഴിലാളികളെ ബന്ധപ്പെട്ട പരീക്ഷകള്‍ക്കും മറ്റു ടെസ്റ്റുകള്‍ക്കും വിധേയമാക്കി റിക്രൂട്ട്‌മെന്റെ് നടത്തുക വഴി സൗദി തൊഴില്‍ വിപണി പരിഷ്‌കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക യെന്നതാണ് ലേബര്‍ അറ്റാഷെ നിയമനങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.