ദമ്മാം: സൗദിയിലെ മുഴുവന്‍ ചെറുകിട സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഇ പെയ്മെന്റ് സംവിധാനം നിര്‍ബന്ധമാണെന്ന് സൗദി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദല്‍ റഹ് മാന്‍ അല്‍ഹുസൈനി അറിയിച്ചു. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഈ പെയ്മെന്റ് ഉപകരണം സ്ഥാപിച്ചിരിക്കണം. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, അക്സസ്സറീസ്, വസ്ത്രം പ്രകൃതി വാതകം, പഴം പച്ചക്കറി, ടൈലറിങ് തുടങ്ങി സ്ഥാപനങ്ങളിലെല്ലാം ഉപകരണം സ്ഥാപിച്ചിരിക്കണം. ഉപകരണങ്ങള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്ന് നിര്‍ദേശിച്ചു.