ദമ്മാം: സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റികളിലും അടുത്ത വര്‍ഷം മുതല്‍ സൗദിവല്‍ക്കരണം ഉടന്‍ നടപ്പാക്കും. വാണിജ്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വദേശിവല്‍ക്കരിക്കുന്നത്.
നിലവില്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 105000 പേരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ 35 ശത്മാനം മാത്രമാണ് സ്വദേശികള്‍. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 48യിരം പേര്‍ ജോലി ചെയ്യുന്നു. ഇവരില്‍ 16 യിരം പേര്‍ മാത്രമാണ് സ്വദേശികളുടെ ആനുപാതം. സുപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്വദേശിവല്‍കരിക്കുന്നതോടെ 100 കണക്കിനു മലയാളികള്‍ക്ക് ജോലി നഷ്ടമാവും. നേരത്തെ 12 വിഭാഗം സ്ഥാപനങ്ങളിലും അടുത്തിടെയായി 9 തരം സ്ഥാപനങ്ങളിലും 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരുന്നു.