ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ തിളക്കമാര്‍ന്ന വിജയം നേടും: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമ്മാം: കേരളത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ തിളക്കമാര്‍ന്ന വിജയം നേടുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി. തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരായും വിവേചനമില്ലാത്ത നാടിന്റെ വികസനത്തിനും വേണ്ടി വോട്ട് ചെയ്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി നന്ദി അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറി തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ആര്.എസ്.എസ് സഹയാത്രികര്‍ നടത്തിയ ശ്രമങ്ങളെ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായി തിരിച്ചറിയുകയും ഫലപ്രദമായി ചെറുക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും, ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും യാതൊരു പരിമിതികളുമില്ലാതെ പ്രതിരോധിക്കാന്‍ എസ്.ഡി.പി.ഐക്കു മാത്രമേ കഴിയൂ എന്ന തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്. സംഘപരിവാര്‍ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് പുതിയൊരു വഴിത്തിരിവായി ഈ തിരഞ്ഞെടുപ്പ് ഫലം മാറുമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപെട്ടു.
ഫാഷിസ്റ്റ് വിരുദ്ധതയിലുള്ള ഇരുമുന്നണികളുടെയും കാപട്യം തിരിച്ചറിയാന്‍ പൊതു സമൂഹത്തിനു വക നല്‍കുന്നതായിരുന്നു തിരഞ്ഞെടുപ്പ് രംഗം. അധികാരത്തിനു വേണ്ടി സംഘ്പരിവാരത്തോട് സന്ധിയാവാന്‍ യാതൊരു മടിയുമില്ല എന്ന് വ്യക്തമാക്കുന്ന പല അനുഭവങ്ങളും തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തില്‍ കാണാന്‍ കഴിഞ്ഞു. വോട്ടെടുപ്പിന്റെ അവസാന മണിക്കുറില്‍ എസ്.ഡി.പി.ഐക്കെതിരെ കുപ്രചരണം നടത്തിയ ഇടത് വലത് മുന്നണികള്‍ ഇളിഭ്യരാകുമെന്നും സോഷ്യല്‍ ഫോറം വിലയിരുത്തി. എസ്.ഡി.പി.ഐ മുന്നോട്ടു വെച്ച വിവേചനമില്ലാത്ത വികസനത്തിനു എന്ന മുദ്രാഹാവാക്യം ഏറ്റെടുത്ത മുഴുവന്‍ പ്രവാസികള്‍ക്കും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട്, ജനറല്‍ സെക്രട്ടറി മുബാറക് പോയില് തോടി, നാസര്‍ ഒടുങ്ങാട്, അന്‍സാര്‍ കോട്ടയം എന്നിവര്‍ അറിയിച്ചു.