വീടുകളില്‍ കവര്‍ച്ച: സൗദിയില്‍ ആറംഗസംഘം അറസ്റ്റില്‍

45 ഓളം കവര്‍ച്ചകളാണ് സംഘം നടത്തിയത്.

Update: 2020-07-09 13:54 GMT

ദമ്മാം: വീടുകളില്‍ അതിക്രമിച്ചുകയറി ആയുധം കാണിച്ചും മറ്റും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച നടത്തിവന്ന ആറുപേരടങ്ങുന്ന സ്വദേശികളായ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.

45 ഓളം കവര്‍ച്ചകളാണ് സംഘം നടത്തിയത്. 14 ലക്ഷം റിയാല്‍ വിലവരുന്ന തുകയ്ക്കുള്ള സ്വര്‍ണാഭരണങ്ങളും മറ്റു വസ്തുക്കളുമാണ് ഇവര്‍ കവര്‍ച്ച ചെയ്തതെന്ന് പോലിസ് പറഞ്ഞു. 

Tags:    

Similar News