സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ മുഖ്യരക്ഷാധികാരിയായ അദ്ദേഹം കൊവിഡ് ബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. പിന്നീട് മിശ്‌രിഫ് കൊവിഡ് സെന്ററിലേക്കും ജാബര്‍ ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.

Update: 2021-03-07 11:53 GMT

കുവൈത്ത് സിറ്റി: കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കെ കെ അബ്ദുല്ല എന്ന സഗീര്‍ തൃക്കരിപ്പൂര്‍ (62) നിര്യാതനായി. കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ മുഖ്യരക്ഷാധികാരിയായ അദ്ദേഹം കൊവിഡ് ബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. പിന്നീട് മിശ്‌രിഫ് കൊവിഡ് സെന്ററിലേക്കും ജാബര്‍ ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.

കാസര്‍കോട് പടന്ന സ്വദേശിയായ അദ്ദേഹം 1985 ല്‍ സംയുക്ത കെഎംസിസി കുവൈത്തില്‍ നിലവില്‍ വന്ന ശേഷം നേതൃസ്ഥാനത്തും പിന്നീട് കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ (കെകെഎംഎ) രൂപീകരിച്ച ശേഷം സംഘടനയുടെ മുഖ്യരക്ഷാധികാരിയായിരുന്നു. മലയാളി സംഘടനകളുടെ കൂട്ടായ്മയായിരുന്ന യുഎംഒയുടെ ചെയര്‍മാനായും കാസര്‍കോട് നിവാസികളുടെ ജില്ലാ തല കൂട്ടായ്മ ഉള്‍പ്പെടെ നിരവധി സംഘടനകളുടെ രക്ഷാധികരിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ദീര്‍ഘകാലം കുവൈത്തിലെ അമേരിക്കന്‍ കമ്പനിയായ ഇക്യുറ്റില്‍നിന്നും വിരമിച്ച ശേഷം മറ്റൊരു സ്വകാര്യകമ്പനിയില്‍ എച്ച്ആര്‍ മാനേജറായി ജോലിചെയ്യുകയായിരുന്നു. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ നടക്കും. അദ്ദേഹത്തിന്റെ ഭാര്യ സൗദയും കുവൈത്തില്‍ കൊവിഡ് ബാധിച്ചു കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു. ഡോ: സുആദ്, (പയ്യന്നൂര്‍ ഹോസ്പിറ്റല്‍), സമ (ഖത്തര്‍) എന്നിവര്‍ മക്കളും ഡോ: അഷറഫ്, അഫ്‌ലാഖ് എന്നിവര്‍ മരുമക്കളുമാണ്.

Tags:    

Similar News