സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി മുഹമ്മദ് അനീസ് മസ്‌കത്തില്‍ മരിച്ചു
മസ്‌കത്ത്: സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും തൃശൂര്‍ സ്വദേശിയുമായ മുഹമ്മദ് അനീസ് മസ്‌കത്തില്‍ നിര്യാതനായി. മബെലയില്‍ ബിസിനസ് നടത്തിവന്നിരുന്ന തൃശൂര്‍ ചാവക്കാട് തിരുനെല്ലൂര്‍ മാമ്മശ്രയില്ലത് ഹൗസില്‍ അബൂഹനീഫ- ഖദീജ എന്നിവരുടെ മൂത്തമകന്‍ മുഹമ്മദ് അനീസ് (39) ആണ് മരിച്ചത്.
മസ്‌കത്ത് ഖോല ഹോസ്പിറ്റലില്‍ കൊവിഡ് ചികില്‍സയ്ക്കിടയില്‍ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷിംനയും മൂന്ന് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം മസ്‌കത്തില്‍ മബെലയില്‍ തന്നെയാണ്. മറ്റു സഹോദരന്‍മാരായ ഹാരിസ്, നിയാസ് എന്നിവര്‍ ഒമാനിലുണ്ട്. സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകര്‍ മയ്യത്ത് ഖബറടക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നു. അനീസിന്റെ നിര്യാമത്തില്‍ സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.