സൗദിയില്‍ വാഹനാപകടം: സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അശീല്‍ ആണ് (43) മരിച്ചത്.

Update: 2021-08-03 12:57 GMT

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അശീല്‍ ആണ് (43) മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു മടങ്ങവേ ദമ്മാം-ജുബൈല്‍ ഹൈവേയില്‍ എതിരേ വന്ന സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം നിശേഷം തകരുകയും സംഭവസ്ഥലത്ത് വെച്ചുതന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു.

18 വര്‍ഷത്തോളമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസി സംസ്‌കാരികവേദി, തനിമ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് അശീല്‍. ഭാര്യയും മകളും ഇദ്ദേഹത്തിനൊപ്പം ദമ്മാമിലാണ്.

Tags:    

Similar News