കുവൈത്ത് പ്രവാസി സംരംഭകന്‍ റെജി ഭാസ്‌കറിന് ഐക്യദാര്‍ഢ്യവുമായി ജനകീയ കൂട്ടായ്മ

Update: 2019-07-01 09:32 GMT

കുവൈത്ത് സിറ്റി: പ്രവാസി സംരംഭകന്‍ റെജി ഭാസ്‌കറിന് ഐക്യദാര്‍ഢ്യവുമായി കുവൈത്തില്‍ വന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങി ആത്മഹത്യ ചെയ്യേണ്ടി വരുന്ന പ്രവാസികളുടെ ദയനീയത വിളിച്ചോതുന്നതായിരുന്നു കൂട്ടായ്മ.

കോഴിക്കോട് വേങ്ങേരിയില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ പിടിവാശി മൂലം മുടങ്ങിക്കിടക്കുന്ന സര്‍വീസ് സ്‌റ്റേഷന്‍ പുനരാരംഭിക്കണമെന്നു ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തു.

റെജിയുടെ അവസ്ഥ നാളെ എല്ലാ പ്രവാസികള്‍ക്കും ഉണ്ടായേക്കാമെന്നും പ്രവാസി സംരഭങ്ങള്‍ക്കു തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഒരുമിച്ചെതിര്‍ക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷിയില്‍ പെട്ടവര്‍ തന്നെ സംരംഭകര്‍ക്ക് തടസ്സം നില്‍ക്കുന്നത് കേരളത്തെ പിന്നോട്ട് നടത്താന്‍ കാരണമാകുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു . അബ്ബാസിയ ഹൈഡൈന്‍ ഹോട്ടലില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ റെജി ഭാസ്‌കര്‍ തന്റെ സര്‍വീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ റെജിയുടെ സുഹൃത്തുക്കളും ചേര്‍ന്നതാണ് കമ്മിറ്റി.

വിക്ടര്‍ ജോര്‍ജ് മോഡറേറ്റര്‍ ആയ ജനകീയ കൂട്ടായ്മയില്‍ ബിജു തിക്കോടി സ്വാഗതവും രാഗേഷ് നന്ദിയും പറഞ്ഞു. 

Tags:    

Similar News