കാര്‍ഷിക വിരുദ്ധ നിയമത്തിനെതിരേ പൊരുതുന്ന കര്‍ഷക സമൂഹത്തിനു ഐക്യധാര്‍ഢ്യം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഹായില്‍: സ്വകാര്യ കുത്തകകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുത്ത കാര്‍ഷിക നിയമത്തിനെതിരേ രാജ്യത്തു ഉയര്‍ന്നു വന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ക്കു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം അറിയിച്ചു. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും എന്ന് പറഞ്ഞു അധികാരത്തില്‍ കയറിയ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി പാവപെട്ട കര്‍ഷകരെ ചതികുഴിയിലേക്ക് തള്ളി വിടുകയാണ് പുതിയ നിയമത്തിലൂടെ ചെയ്യുന്നത്. രാജ്യത്തെ അഗ്രിബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും കര്‍ഷകരുടെ മേല്‍ കൂടുതല്‍ അധികാരവും അവകാശവും കൊടുക്കുകയും അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കാനും കൊള്ളലാഭം കൊയ്യാനും സഹായിക്കുന്നതുമാണ് ഈ നിയമം. ഇതിനെതിരെയുള്ള പ്രതിഷേധം രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ള താണെന്നും,രാജ്യത്തെ എല്ലാ ജനാതിപത്യ വിശ്വാസികളും ഇതിനുവേണ്ടി ഐക്യപ്പെടണമെന്നും സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.