സൗദിയിലെ ഖമീസില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
ഒമ്പത് വര്‍ഷമായി ഖമീസ് അല്‍മനാര എന്ന ഇലക്ട്രിക് ട്രേഡിങ് സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു.
അബഹ: കഴിഞ്ഞയാഴ്ച സൗദിയിലെ ഖമീസ് മുശൈതില്‍ മരിച്ച തമിഴ്നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് മസൂദിന്റെ (35) മൃതദേഹം അബഹ മഹാല സ്റ്റേഡിയത്തിനടുത്തുള്ള ഖബര്‍സ്ഥാനില്‍ ഖബറടക്കി. നോമ്പ് രണ്ടിനായിരുന്നു ഇദ്ദേഹത്തെ അസുഖം കാരണം അസീറിലെ സൗദി ജര്‍മന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. പരിശോധയില്‍ ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തി പിന്നീട് ഓപറേഷന്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പത് വര്‍ഷമായി ഖമീസ് അല്‍മനാര എന്ന ഇലക്ട്രിക് ട്രേഡിങ് സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു.
രണ്ടരവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്, അടുത്തുതന്നെ നാട്ടില്‍ പോവാനായി നില്‍ക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് മുസ്തഫ. മാതാവ്: ഹസന്‍ ബാത്ത്. ഭാര്യ: ജന്നത്ത് സുലൈഖ. മക്കള്‍: ബുഷ്റ ഫാത്തിമ (9), തൗഹീദ (6). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ എക്‌സിക്യൂട്ടീവ് അംഗവും ജിദ്ദ സാമൂഹ്യക്ഷേമവിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരവും സുഹൃത്തുക്കളും രംഗത്തുണ്ടായിരുന്നു.