ശിശു ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദ്യ ലക്ഷ്മി സുഭാഷിനെ ആദരിച്ചു
രാജ്യങ്ങളുടെ ഔദ്യോഗിക പതാകകള്‍ വേഗം തിരിച്ചറിയുന്നു എന്നതാണ് ഈ നാലു വയസ്സുകാരിയെ റെക്കോര്‍ഡുകള്‍ക്ക് അര്‍ഹയാക്കിയത്.
മനാമ: രണ്ട് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഒരു തവണ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയ ആദ്യ ലക്ഷ്മി സുഭാഷിനെ ശിശു ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു. രാജ്യങ്ങളുടെ ഔദ്യോഗിക പതാകകള്‍ വേഗം തിരിച്ചറിയുന്നു എന്നതാണ് ഈ നാലു വയസ്സുകാരിയെ റെക്കോര്‍ഡുകള്‍ക്ക് അര്‍ഹയാക്കിയത്.
ഇരുപത് സെക്കന്റിനുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക പതാകകള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് തൃശൂര്‍ സ്വദേശി സുഭാഷ്, യുപീശ സുഭാഷ് ദമ്പതികളുട മകളായ ഈ കൊച്ചു മിടുക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടുന്നത്.
195 രാജ്യങ്ങളുടെ പതാകകള്‍ അതിവേഗം തിരിച്ചറിഞ്ഞു എന്നതും പ്രതേക അംഗീകാരത്തിനും അര്‍ഹയായി. ഹിദ്ദ് ഇക്കായിസ് റെസ്‌റ്റോറന്റില്‍ വച്ചു നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ആദ്യലക്ഷ്മിക് മൊമെന്റോ കൈമാറി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി, റംഷി വയനാട് സംബന്ധിച്ചു.