ജിസാന്‍ സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി
കേരളത്തിലെ പ്രവാസികളുടെ കാര്യത്തില്‍ അനുകൂല നടപടികള്‍ ഉടന്‍ വേണമെന്നും പ്രവാസികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നും വെബ്ബിനറില്‍ നടത്തിയ യോഗം ആവശ്യപെട്ടു.
ജിസാന്‍: പ്രവാസികളോടുള്ള അധികാരികളുടെ വഞ്ചനാപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രഖ്യാപിച്ച വഞ്ചനാ ദിനത്തിന്റെ ഭാഗമായി ജിസാന്‍ സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി.
കേരളത്തിലെ പ്രവാസികളുടെ കാര്യത്തില്‍ അനുകൂല നടപടികള്‍ ഉടന്‍ വേണമെന്നും പ്രവാസികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നും വെബ്ബിനറില്‍ നടത്തിയ യോഗം ആവശ്യപെട്ടു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്ര സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ യാത്രക്ക് അനാവശ്യവും അപ്രായോഗികവുമായ നിബന്ധനകള്‍ വെക്കുന്നത് ഒഴിവാക്കി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തണമെന്നും പ്രവാസി കുടുബങ്ങളെ തെരുവിലിറക്കി സമരം ചെയ്യിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ ഫ്രെറ്റേണിറ്റി ഫോറം ജിസാന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് എരുമേലി,സെക്രട്ടറി അന്‍വര്‍ഷാ,അദ്‌നാന്‍ കുന്നുംപുറം സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. പ്രതീകാത്മക പ്രതിഷേധ പ്രകടനത്തിന് മുജീബ്നേതൃതം നല്‍കി. ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. സനോഫര്‍, ജംഷി എടക്കര സംസാരിച്ചു.