സൗദിയിലെ ജിസാനില്‍ ഹൂഥികളുടെ മിസൈല്‍ ആക്രമണം; വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചു

ജിസാനിലെ അഹദ് അല്‍മസാരിഹില്‍ മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവമെന്ന് അറബ് സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചു.

Update: 2021-12-16 14:27 GMT

റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും യമനിലെ വിമത സായുധ വിഭാഗമായ ഹൂഥികളുടെ മിസൈല്‍ ആക്രമണം. തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചു. ജിസാനിലെ അഹദ് അല്‍മസാരിഹില്‍ മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവമെന്ന് അറബ് സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചു.

യമനില്‍ തഇസിനു നേരെയും ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പശ്ചിമ തഇസിലെ ഹോബ് അല്‍ഹന്‍ശിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാധാരണക്കാരെ ആക്രമിക്കാന്‍ ഹൂഥികള്‍ സന്‍ആ വിമാനത്താവളം ഉപയോഗിക്കുകയാണെന്ന് അറബ് സഖ്യസേന കുറ്റപ്പെടുത്തി.

വ്യാഴാഴ്ച പുലര്‍ച്ചെ സന്‍ആയില്‍ ഹൂഥികളുടെ സൈനിക ലക്ഷ്യങ്ങള്‍ക്കു നേരെ സഖ്യസേന ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. 24 മണിക്കൂറിനിടെ യമനിലെ മഅ്‌രിബിലും പശ്ചിമ തീരമേഖലയിലും സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 165 ലേറെ ഹൂഥികള്‍ കൊല്ലപ്പെടുകയും 19 സൈനിക ഉപകരണങ്ങള്‍ തകരുകയും ചെയ്തു. മഅ്‌രിബില്‍ 25 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്.

Tags:    

Similar News