ജുബൈലില്‍ ചിത്രീകരിച്ച ഹൃസ്വ ചിത്രം 'ലോക്ക്ഡ്' റിലീസിന് ഒരുങ്ങുന്നു

Update: 2020-11-01 06:53 GMT

ദമ്മാം: ജുബൈലിലെ മലയാളി കലാകാരന്മാരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് പൂര്‍ണ്ണമായും ജുബൈലില്‍ ചിത്രീകരിച്ച 'ലോക്ക്ഡ്' എന്ന ഹൃസ്വ ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം നവംബര്‍ 6 നു വെള്ളിയാഴ്ച പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.

പ്രവാസ ലോകത്ത് നിന്നും ഇത് വരെ ഇറങ്ങിയ ഹൃസ്വ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രവാസ ലോകത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ ഒറ്റപെട്ടു പോയ ഒരു കുടുംബത്തിന്റെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവാസികള്‍ക്ക് തികച്ചും വ്യത്യസ്ത അനുഭമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ഈ ആദ്യ മലയാള ഹൃസ്വ ചിത്രം പൂര്‍ണ്ണമായും വ്യവസായ നഗരമായ ജുബൈലില്‍ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശാമില്‍ ആനിക്കാട്ടില്‍ ആണ്. വിവിധ സിനിമകളിലും ഹൃസ്വ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിചിട്ടുള്ള ഡോ: നവ്യ വിനോദ് ആണ് ചിത്രത്തില്‍ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത്.

ഫസല്‍ പുഴയോരം, ജെംഷി പെരിന്തല്‍മണ്ണ എന്നിവരാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജു വിശ്വനാഥ്, സരിതലിട്ടണ്‍, പവിത്ര സതീഷ്, ഷയാന്‍ സുല്‍ത്താന്‍, അസഹ് മഹ്നാസ്, അസ്മില്‍ സഹാന്‍, സ്വാതി മഹേന്ദ്രന്‍, സൈഫുദ്ധീന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബഷീര്‍ വെട്ടുപാറ - ക്രീയേറ്റീവ് ഹെഡ്, ഇല്യാസ് മുളയകുറുശ്ശി (സ്റ്റില്‍), സിദ്ധീഖ് (ലൈറ്റ് ), ഷക്കീല ശാമില്‍ (കണ്‍സപ്റ്റ് ഹെഡ്), ഷമീര്‍ മുഹമ്മദ് (എഡിറ്റിംഗ്), നസീര്‍ ഹുസൈന്‍ (ഡിസൈന്‍ ), ബഷീര്‍ കൂളിമാട, സുബൈര്‍ കുപ്പോടന്‍, അന്‍വര്‍( പബ്ലിസിറ്റി, യാസര്‍ ( പ്രൊഡക്ഷന്‍ സപ്പോര്‍ട്ട്). ഷാമില്‍ ആനിക്കാട്, ബഷീര്‍ വെട്ടുപാറ, ജംഷീര്‍ പെരിന്തല്‍മണ്ണ, ഡോ: നവ്യ വിനോദ്, സരിത ലിട്ടണ്‍, പവിത്ര സതീഷ്, ഷയാം സുല്‍ത്താന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.




Similar News