ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ജിദ്ദക്ക് കീഴില്‍ പ്രവൃത്തിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലന പരിപാടികള്‍ ആരംഭിച്ചു. മുന്‍ സന്തോഷ് ട്രോഫി പ്ലെയറും പ്രമുഖ ഫുട്‌ബോള്‍ പരിശീലകനുമായ സഹീര്‍ പുത്തന്‍പുരയില്‍ ട്രൈനിങ്ങിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. വ്യായാമവും ഫുട്‌ബോള്‍ കളിയും കായിക ക്ഷമതയെക്കാള്‍ ഉപരി മാനസിക സംഘര്‍ഷം കുറക്കാന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ ബാഗ്ദാദിയയിലെ ഒളിംപിയ ടര്‍ഫ് കോര്‍ട്ടില്‍ നടന്ന ഉത്ഘാടന പരിപാടിയില്‍ റാഫി ഭീമാപള്ളി, സലിം മധുവായി, കബീര്‍ കൊണ്ടോട്ടി, റഫീഖ് മങ്കായി എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടി സെന്ററിന്റെ കളിക്കാര്‍ക്കൊപ്പം മുന്‍ സെവന്‍സ് ഫുട്‌ബോള്‍ താരങ്ങളും സംഘാടകരുമായ റഹീം കിളിനാടന്‍, കുഞ്ഞു കടവണ്ടി, ബാദുഷ എന്നിവരും സന്നിഹിതരായിരുന്നു. പരിശീലനത്തിന് ശേഷം നടന്ന മല്‍ത്സരം എടി ബാവ തങ്ങള്‍ നിയന്ത്രിച്ചു. പ്രവര്‍ത്തകരുടെ കായികവും മാനസികവുമായ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പരസ്പര സൗഹൃദം മികവുറ്റതാക്കുക എന്നതാണ് കൊണ്ടോട്ടി സെന്റര്‍ എഫ് സിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.