തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു
വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ കിലോപത്തിലുള്ള ഹദീക്ക ഓഡിറ്റോറിയത്തിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുന്നത്. നാസുമുദ്ദീന്‍ മണനാക്ക് അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക യോഗത്തില്‍ ജിദ്ദയിലെ കലാസാംസ്‌കാരിക മേഖലകളിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ കിലോപത്തിലുള്ള ഹദീക്ക ഓഡിറ്റോറിയത്തിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുന്നത്. നാസുമുദ്ദീന്‍ മണനാക്ക് അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക യോഗത്തില്‍ ജിദ്ദയിലെ കലാസാംസ്‌കാരിക മേഖലകളിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 'കൈകോര്‍ക്കാം കണ്ണീരൊപ്പാം' എന്ന ജീവകാരുണ്യ പദ്ധതിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തങ്ങളുടെ റിപോര്‍ട്ട് തദവസരത്തില്‍ അവതരിപ്പിക്കും. കൂടാതെ അടുത്തവര്‍ഷം സംഘടന ചെയ്യാനുദ്ദേശിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കും.
50 അശരണര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതികളായിരിക്കും പ്രഖ്യാപിക്കുക. തുടര്‍ന്ന് ജിദ്ദയിലെ പ്രശസ്ത നൃത്താധ്യാപകരായ സുധാരാജ്, വിനീത രാജ്, റസ്‌നി ശ്രീഹരി എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്തനൃത്യങ്ങള്‍, ജിദ്ദയിലെ പ്രശസ്ത ഗായകരായ നൂഹ് ബീമാപ്പള്ളി, മിര്‍സ ഷെരീഫ്, ജമാല്‍ പാഷ, ധന്യ പ്രശാന്ത്, സോഫിയ സുനില്‍, ഡോ. മിര്‍സാന തുടങ്ങിയവര്‍ നയിക്കുന്ന ഗാനസന്ധ്യ, തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപ്രകടനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് നാസുമുദ്ദീന്‍ മണനാക്ക്, ജനറല്‍ സെക്രട്ടറി വിവേക്, ട്രഷറര്‍ നൗഷാദ് ആറ്റിങ്ങല്‍, എക്‌സികുട്ടീവ് മെംബര്‍ അന്‍സര്‍ വര്‍ക്ക എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.