വിദേശ രാജ്യങ്ങളുടെ ചരക്കു ലോറികള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കി സൗദി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ചരക്കു ലോറികളുടെ രാജ്യാതിര്‍ത്തി കടന്നുള്ള ഗതാഗതം പുനരാരംഭിക്കാനാണ് സൗദി അധികൃതര്‍ അനുമതി നല്‍കിയത്.

Update: 2020-08-30 01:06 GMT

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് തങ്ങളുടെ അതിര്‍ത്തിയിലൂടെ കടന്നുപോവാന്‍ സൗദി അനുമതി നല്‍കി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ചരക്കു ലോറികളുടെ രാജ്യാതിര്‍ത്തി കടന്നുള്ള ഗതാഗതം പുനരാരംഭിക്കാനാണ് സൗദി അധികൃതര്‍ അനുമതി നല്‍കിയത്.

മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ചരക്ക് ലോറികളെ സൗദിയിലൂടെ ട്രാന്‍സിറ്റായി കടത്തിവിടാന്‍ അനുവദിച്ചതായി സൗദി കസ്റ്റംസാണ് അറിയിച്ചത്. രാജ്യത്തിന്റെ പ്രവേശന കവാടങ്ങളില്‍ കൊവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചാണ് ചരക്കു ലോറികളെ ട്രാന്‍സിറ്റായി കടന്നുപോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലെ കൊവിഡ് വ്യാപനം തടയുന്നതിന് കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. രാജ്യത്ത് കൊവിഡ് വ്യാപന തോത് കുറഞ്ഞതും നിയന്ത്രണ വിധേയമായതും കണക്കിലെടുത്താണ് ചരക്ക് ലോറികള്‍ക്ക് അനുമതി നല്‍കിയത്. സൗദിയില്‍ പ്രവേശിക്കുന്ന ചരക്കു ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പ്രവേശന കവാടങ്ങളില്‍ പരിശോധിച്ച ശേഷമായിരിക്കും കടത്തിവിടുക.




Tags:    

Similar News