ഒമാന്‍ തൊഴില്‍ മന്ത്രിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ചര്‍ച്ച നടത്തി

ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ സുരക്ഷിതത്വം നിയമപരവുമായ കുടിയേറ്റം എന്നിവ ചര്‍ച്ചയായി.

Update: 2020-12-16 18:47 GMT
ഒമാന്‍ തൊഴില്‍ മന്ത്രിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ചര്‍ച്ച നടത്തി

മസ്‌കറ്റ്: ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി മസ്‌കറ്റില്‍ എത്തിയ ഇന്ത്യയുടെ വിദേശ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി മഹദ് ബിന്‍ സൈദ് ബഒവെയ്‌നുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ സുരക്ഷിതത്വം നിയമപരവുമായ കുടിയേറ്റം എന്നിവ ചര്‍ച്ചയായി.കൊവിഡ് കാലഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തെ നന്നായി പരിപാലിച്ചതിന് മന്ത്രി പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

Tags:    

Similar News