നിയമലംഘനം: മക്കയില്‍ 70 സ്ഥാപനങ്ങള്‍ അടപ്പിച്ചു

മക്ക നഗരസഭയ്ക്ക് കീഴിലുള്ള അല്‍ മുആബിദ ബലദിയ്യ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങള്‍ അടപ്പിച്ചത്.

Update: 2020-10-07 10:33 GMT

മക്ക: നിയമലംഘനത്തെത്തുടര്‍ന്ന് മക്കയില്‍ 70ല്‍പരം ഭക്ഷ്യവസ്തുക്കല്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളും മറ്റ് വാണിജ്യസ്ഥാപനങ്ങളും അടപ്പിച്ചു. മക്ക നഗരസഭയ്ക്ക് കീഴിലുള്ള അല്‍ മുആബിദ ബലദിയ്യ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങള്‍ അടപ്പിച്ചത്.

സ്ഥാപനങ്ങളുടെ അകത്തും പുറത്തും വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ക്കുണ്ടെന്ന് ബലദിയ്യ മേധാവി എന്‍ജിനീയര്‍ ഗയ്സ് ഹാമിദ് അല്‍ഷന്‍ബരി വ്യക്തമാക്കി. പ്ലാസ്റ്റിക് ക്യാരിയറുകളിലും പാത്രങ്ങളിലും ഫൂലും തമീസും നല്‍കിയതിന് ഏതാനും സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. നേരത്തെ ഇത് പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News