ഒമാനില്‍ വ്യാപക വൈദ്യുതി മുടക്കം; സാങ്കേതിക തകരാറാര്‍ മൂലമെന്ന് അധികൃതര്‍

അല്‍പ്പസമയം നീണ്ടുനിന്ന പ്രതിസന്ധിക്കുശേഷം നിലവില്‍ പലയിടങ്ങളിലും വൈദ്യുതി തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങളിലും താമസിയാതെ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Update: 2022-09-06 04:33 GMT

മസ്‌കത്ത്: ഒമാനിലെ പല ഭാഗങ്ങളിലും ഇന്നലെ ഒരുമിച്ച് വൈദ്യുതി മുടങ്ങിയതില്‍ വിശദീകരണവുമായി അധികൃതര്‍. നെറ്റ്വര്‍ക്ക് ട്രാന്‍സ്മിഷന്‍ ലൈനിലെ സാങ്കേതിക തകരാറാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ഒരുമിച്ച് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.

നെറ്റ്‌വര്‍ക്ക് ട്രാന്‍സ്മിഷന്‍ ലൈനുകളിലൊന്നിലുണ്ടായ സാങ്കേതിക തകരാറാണ് ഇന്നത്തെ വ്യാപക വൈദ്യുതമുടക്കത്തിന്റെ കാരണമെന്നാണ് ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കിയത്.

എങ്കിലും അല്‍പ്പസമയം നീണ്ടുനിന്ന പ്രതിസന്ധിക്കുശേഷം നിലവില്‍ പലയിടങ്ങളിലും വൈദ്യുതി തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങളിലും താമസിയാതെ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Similar News