ഒമാനില്‍ വിസ പുതുക്കുന്നതിന് എക്സ്റേ റിപോര്‍ട്ട് സമര്‍പ്പിക്കണം
ഈ മാസം ഒന്നാം തീയതിയാണ് നിയമം നടപ്പില്‍ വരുത്തിയത്. നിലവില്‍ ഒമാനിലുള്ള വിദേശികള്‍ക്ക് വിസ പുതുക്കാനും പുതുതായി വിസയില്‍ വരുന്നവര്‍ക്ക് ഇക്കാമ അടിച്ച് കിട്ടാനും ഐഡി കാര്‍ഡ് എടുക്കാനും എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി.
മസ്കത്ത്: ഒമാന്‍ ആരോഗ്യമന്ത്രാലയം വിസ പുതുക്കുന്നതിന് എക്സ്റേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുത്തി. ഈ മാസം ഒന്നാം തീയതിയാണ് നിയമം നടപ്പില്‍ വരുത്തിയത്. നിലവില്‍ ഒമാനിലുള്ള വിദേശികള്‍ക്ക് വിസ പുതുക്കാനും പുതുതായി വിസയില്‍ വരുന്നവര്‍ക്ക് ഇക്കാമ അടിച്ച് കിട്ടാനും ഐഡി കാര്‍ഡ് എടുക്കാനും എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി.
ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത വിസ മെഡിക്കല്‍ സെന്ററില്‍ ചെന്നുവേണം എക്സ്റേ എടുക്കാന്‍. 10 റിയാലാണ് എക്സ്റേ ചാര്‍ജ്. എക്സ്റേ റിപ്പോര്‍ട്ടിനൊപ്പം ഡോക്ടറുടെ സീലും ഒപ്പും പതിച്ച സാക്ഷ്യപത്രവും ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കല്‍ സെന്ററില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞ മാസമാണ് ആരോഗ്യമന്ത്രാലയം മെഡിക്കല്‍ ഫീസ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത്. ഫെബ്രുവരി വരെ വിസ പുതുക്കാന്‍ 341 റിയാലാണ് ചിലവ്. ഈ മാസത്തോടെ അത് 372 റിയാലായി ഉയര്‍ന്നു. ഒപ്പം അംഗീകൃത ടൈപ്പിംഗ് സെന്ററില്‍ 10 റിയാല്‍ സര്‍വീസ് ചാര്‍ജും നല്‍കണം