ശീതകാല അവധി; ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ വര്‍ദ്ധിപ്പിക്കും
ജനുവരി മൂന്നു മുതല്‍ 25 വരെയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍. രാവിലെ എട്ടിനും രാത്രി 11 നും ഇടയില്‍ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക.
റിയാദ്: പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേ പുതുവര്‍ഷത്തില്‍ സര്‍വീസ് വര്‍ധിപ്പിക്കും. ശീതകാല അവധി പ്രമാണിച്ച് തീര്‍ത്ഥാടന നഗരങ്ങളായ മക്കയ്ക്കും മദീനക്കുമിടയില്‍ ജനുവരിയില്‍ പ്രതിദിനം 16 സര്‍വീസുകളാണ് നടത്തുക. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒന്നാംനമ്പര്‍ ടെര്‍മിനലില്‍ നിന്നാണ് സര്‍വീസുകള്‍ തുടങ്ങുന്നത്.
ആഴ്ചയില്‍ മുഴുവന്‍ ദിവസവും സര്‍വീസ് നടത്തും. ജനുവരി മൂന്നു മുതല്‍ 25 വരെയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍. രാവിലെ എട്ടിനും രാത്രി 11 നും ഇടയില്‍ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക. നിലവില്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 10 ട്രിപ്പുകളാണുള്ളത്.