ഫാഷിസത്തെ പിടിച്ച് കെട്ടാന്‍ ജനകീയ മുന്നേറ്റം ഉയര്‍ന്ന് വരണം: സോഷ്യല്‍ ഫോറം

യുഎപിഎ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, കാശ്മീര്‍ വിഭജനം എന്നിവയില്‍ മതേതര പാര്‍ട്ടികള്‍ ബിജെപിയുടെ ഉപകരണങ്ങളായി മാറി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മുന്നോട്ട് വെച്ച ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നാസര്‍ കൊടുവള്ളി അഭിപ്രായപ്പെട്ടു.

Update: 2019-08-11 05:29 GMT
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നാസര്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു.

ദമ്മാം: ഇന്ത്യന്‍ ജനതയെ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ ഫാഷിസത്തെ പിടിച്ച് കെട്ടാന്‍ ജനകീയ വിപ്ലവം നടത്തേണ്ട സമയമാണിതെന്ന് സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി അഭിപ്രായപ്പെട്ടു. രക്ഷകരായി കരുതി വോട്ട് നല്‍കി വിജയിപ്പിച്ചവര്‍ കാലങ്ങളായി തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും വോട്ടര്‍മാര്‍ മനസ്സിലാക്കണം.

യുഎപിഎ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, കാശ്മീര്‍ വിഭജനം എന്നിവയില്‍ മതേതര പാര്‍ട്ടികള്‍ ബിജെപിയുടെ ഉപകരണങ്ങളായി മാറി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മുന്നോട്ട് വെച്ച ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വരും നാളുകളില്‍ ഫാഷിസത്തിനെതിരേ ഉയര്‍ന്ന് വരുന്ന പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ മുന്നില്‍ നിന്ന് നേതൃത്വം നല്‍കും. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അല്‍ അബീര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ നാറാത്ത് സംസാരിച്ചു. ഷാജഹാന്‍ കരുനാഗപ്പള്ളി, ഹനീഷ് കരുനാഗപ്പള്ളി, ജലീല്‍ കുന്നില്‍, നേതൃത്വം നല്‍കി.



Tags:    

Similar News