പ്രവാസികള്‍ക്കെതിരേ കേസെടുത്ത സംഭവം; പോലിസ് നടപടി പക്ഷപാതപരമെന്ന് സോഷ്യല്‍ ഫോറം
മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വര്‍ഗീയത ഫോട്ടോ സഹിതം പ്രചരിപ്പിച്ച തീവ്രഹിന്ദുത്വനേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ കേസ് രാജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഏകപക്ഷീയമായ പോലിസ് നടപടി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുകയാണ് ചെയ്യുക. സോഷ്യല്‍ ഫോറം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ജിദ്ദ: ബാബരി ഉടമസ്ഥാവകാശം സംബദ്ധമായ സുപ്രീംകോടതി വിധിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 153(അ) പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത് പക്ഷപാതപരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. ഭരണഘടനയില്‍ വിയോജിക്കാനുള്ള അവകാശം ഉപയോഗിച്ചതിനെതിരെയാണ് കേരള പോലിസ് കേസെടുത്തിട്ടുള്ളത്.
സാമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ഡിജിപിയുടെ നിര്‍ദേശത്തിന് പുല്ല് വില കല്‍പ്പിച്ച് മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വര്‍ഗീയത ഫോട്ടോ സഹിതം പ്രചരിപ്പിച്ച തീവ്രഹിന്ദുത്വനേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ കേസ് രാജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഏകപക്ഷീയമായ പോലിസ് നടപടി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുകയാണ് ചെയ്യുക. ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് പോലിസും അധികാരികളും പിന്മാറണമെന്നും കേസ് പിന്‍വലിക്കണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെടുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.