ദുരിതത്തിലായ ലേബർ കാംപിൽ പെരുന്നാൾ ദിനത്തിൽ പുതുവസ്ത്രങ്ങളുമായി സോഷ്യൽ ഫോറം

ഫാൻഡാ കോൺട്രാക്ടിംങ്ങ് കമ്പനിക്ക് വേണ്ടി 70 ഇന്ത്യക്കാർ ഒരു വർഷം മുമ്പ് ജുബൈലിൽ എത്തിയതായിരുന്നു

Update: 2020-07-31 10:37 GMT

റിയാദ്: കഴിഞ്ഞ 6 മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ ഫാൻഡാ കോൺട്രാക്ടിംങ്ങ് കമ്പനിയിലെ ലേബർ ക്യാമ്പിൽ പെരുന്നാൾ ദിനത്തിൽ പുതുവസ്ത്രങ്ങളുമായി സോഷ്യൽ ഫോറം പ്രവർത്തകർ.

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാൻപവർ കമ്പനി മുഖാന്തരം ഫാൻഡാ കോൺട്രാക്ടിംങ്ങ് കമ്പനിക്ക് വേണ്ടി 70 ഇന്ത്യക്കാർ ഒരു വർഷം മുമ്പ് ജുബൈലിൽ എത്തിയതായിരുന്നു. അതിൽ 20 ൽ അധികം വരുന്ന യുപി സ്വദേശികളാണ് കൊവിഡ് പ്രതിസന്ധി തുടങ്ങുന്നതിനു മുമ്പ് തന്നെ ജോലി നഷ്ടപ്പെട്ട് റിയാദിലെ ഗുബേരയിലെ ക്യാമ്പിൽ ദുരിതത്തിലായത്. സന്നദ്ധ സംഘടനകളും സമീപവാസികളും നൽകുന്ന ഭക്ഷണ കിറ്റുകൾ മാത്രമാണ് ഇവരുടെ ഏക ആശ്രയം. ഇപ്പോൾ കാംപിലെ കറൻറും, വെള്ളവും വിച്ഛേദിച്ച നിലയിലാണ്.

ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഉസ്മാൻ വെൽഫെയർ വോളണ്ടിയർ മുനീബ് പാഴൂർ, മുഹമ്മദ് നൗഫൽ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും, പ്രശ്നം എംബസിയുടെ ശ്രദ്ധയിൽപെടുത്തി പഹരിക്കാനുള്ള ശ്രമത്തിലാണ്.

Similar News