കൊവിഡ്: കുവൈത്തിൽ മരണനിരക്കിലും രോഗബാധയിലും വർധനവ് തുടരുന്നു

844 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ് 112737ആയി

Update: 2020-10-13 14:47 GMT

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു ഇന്നു 8 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 672 ആയി. 844 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ് 112737ആയി.

706 പേരാണു ഇന്ന് രോഗ മുക്തരായത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 104508 ആയി. ആകെ 7557 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 143 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8055പേരിൽ കൊറോണ വൈറസ്‌ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 796760 ആയി.

Similar News