കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനവുകയായിരുന്നു.

Update: 2019-10-10 09:43 GMT

കുവൈത്ത്: ഇടുക്കി സ്വദേശിയായ യുവാവ് കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂലമറ്റം വെള്ളംകുന്നേല്‍ വീട്ടില്‍ പരേതനായ ജോസഫ് തോമസിന്റെയും ഫിലോമിനയുടെയും മകന്‍ അനില്‍ ജോസഫാണ് ഇന്നലെ മരിച്ചത്. വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനവുകയായിരുന്നു.

ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചു. സബാ ആശുപത്രിയിലെ നഴ്‌സാണ് ഭാര്യ സീന. മൂന്ന് കുട്ടികളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ കെകെഎംഎയുടെ മാഗ്‌നെറ്റ് ടീം ചെയ്തു വരുന്നു.

Tags:    

Similar News