മൈത്രി മഴവില്ല് ചിത്ര രചനാമല്‍സരം ആവേശകരമായി
വിജയികള്‍ക്ക് നവംബര്‍ 15 നു മൈത്രി ശിശുദിനാഘോഷത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണി തെക്കേടത്തും പ്രോഗ്രാം ഡയറക്ടര്‍ അജയകുമാറും അറിയിച്ചു.
ജിദ്ദ: വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കുമായി മൈത്രി ജിദ്ദ സംഘടിപ്പിച്ച മഴവില്ല് 2019 ചിത്രരചനാ മല്‍സരം പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളാണ് മത്സരത്തിന് വേദിയായത്. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ലേഡീസ് എന്നീ വിഭാഗങ്ങളില്‍ ആയിരുന്നു മത്സരം നടന്നത്.
മല്‍സരം മാധ്യമ പ്രവര്‍ത്തകന്‍ ഹാഷിം കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണി തെക്കേടത് ആമുഖ പ്രസംഗം നടത്തി. നോവല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെഫീക്, മൈത്രി പ്രസിഡന്റ് ബഷീര്‍ അലി പരുത്തിക്കുന്നന്‍, സെക്രട്ടറി ഷിബു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ അജയകുമാര്‍ നന്ദി പറഞ്ഞു.
വിജയികള്‍ക്ക് നവംബര്‍ 15 നു മൈത്രി ശിശുദിനാഘോഷത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണി തെക്കേടത്തും പ്രോഗ്രാം ഡയറക്ടര്‍ അജയകുമാറും അറിയിച്ചു.