പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഹാരിസ് വണ്ടാനത്തിനു ആലപ്പുഴ പ്രവാസി അസോസിയേഷൻ യാത്രയയപ്പു നൽകി

Update: 2021-05-25 08:52 GMT

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ രൂപീകരണം മുതൽ സജീവ പ്രവർത്തനങ്ങളിൽ

ഏർപ്പെടുകയും, വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മണ്ടങ്ങുന്ന

ഹാരിസ് വണ്ടാനത്തിന് കൊവിഡ് പ്രോട്ടോകാൾ പാലിച്ചു യാത്രയയപ്പു നൽകി. സംഘടന ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കരയുടെ ഫ്ലാറ്റിൽ വെച്ച് ആക്റ്റിംഗ് ജനറൽ സെക്രട്ടറി ജോർജ് അമ്പലപ്പുഴ മൊമെൻറ്റോ കൈമാറി. സംഘടനയുടെ വൈസ് പ്രസിഡന്റ് അജ്മൽ കായംകുളം, സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവരും പങ്കെടുത്തു . തുടർന്ന് വീഡിയോ കോൺഫ്രൻസ് വഴികൂടിയ അനുമോദന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരിഫ് അധ്യക്ഷത വഹിച്ചു . പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന ഹാരിസ് വണ്ടാനം സംഘടനക്ക് നൽകിയിട്ടുള്ള സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു . സംഘടനയുടെ രൂപീകരണം മുതൽ അദ്ദേഹം നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ സംബന്ധിച്ച മുഴുവൻ പേരും നന്ദി പൂർവ്വം വിലയിരുത്തി സംസാരിച്ചു. ജോർജ് അമ്പലപ്പുഴ, അജ്മൽ കായംകുളം, അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, ജയലാൽ ചിങ്ങോലി, ലാലു മുതുകുളം എന്നിവർ പ്രസംഗിച്ചു .

ഹാരിസ് വണ്ടാനം ഇതുവരെ തന്നോട് സഹകരിക്കുകയും, യാത്ര അയപ്പിന്‌ സന്നദ്ധത കാണിക്കുകയും ചെയ്ത സംഘടനയുടെ ഭാരവാഹികൾക്ക് നന്ദിയും, സംഘടനയുടെ അഭിവൃദ്ധിക്കായി ആശംസകൾ നേരുകയും ചെയ്തു.

അടുത്ത കമ്മിറ്റിയിൽ സംഘടനയുടെ

എക്സികുട്ടീവ് പുനർസംഘടിപ്പിക്കാനും സബ് കമ്മിറ്റികൾ വിളിച്ചുചേർക്കുവാനും വിപുലീകരിക്കാനും തീരുമാനിച്ചു.

സംഘടനയുടെ വാർഷിക പൊതുയോഗതീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുവാനും

പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും തീരുമാനിച്ചു.

ജനറൽ സെക്രട്ടറി

രാജേഷ് മാവേലിക്കര പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ്

ബംഗ്ലാവിൽ ഷെരീഫ് അവതരിപ്പിച്ച പ്രവർത്തനമാർഗ്ഗരേഖ യോഗം അംഗീകരിച്ചു.

Similar News