കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
33 വര്‍ഷമായി പ്രവാസിയായ ബാപ്പുട്ടി കഴിഞ്ഞ 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു.
ജിദ്ദ: മലപ്പുറം കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കൊവിഡ് പോസിറ്റീവ് ആയിരുന്നു.
പെരിന്താറ്റിരി പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണില്‍ പടിഞ്ഞാറേതില്‍ അലവിക്കുട്ടി മാസ്റ്ററുടെയും കുഞ്ഞീരുമ്മയുടെയും മകന്‍ പടിഞ്ഞാറേതില്‍ സഫറുല്ല എന്ന ബാപ്പുട്ടി (57) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരണപ്പെട്ടത്.
33 വര്‍ഷമായി പ്രവാസിയായ ബാപ്പുട്ടി കഴിഞ്ഞ 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു. 8 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചു വന്നത്. ഈ മാസം നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.
ഭാര്യ മൂളിയത്തൊടി ഹബീബ (കാളാവ്). മക്കള്‍ ഫാസില്‍, ഹിബ.
മരുമകന്‍ ഷമീം (പാണക്കാട്). സഹോദരങ്ങള്‍ മൊയ്തു, അസ്മാബി, തിത്തീബി. ജിദ്ദയില്‍ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.