മലയാളി യുവാവ് മക്കയില്‍ നിര്യാതനായി

മക്കയിലെ ശറായ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.

Update: 2020-05-04 10:09 GMT
മലയാളി യുവാവ് മക്കയില്‍ നിര്യാതനായി

പെരിന്തല്‍മണ്ണ: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിില്‍ നിര്യാതനായി. വെള്ളില കോഴിക്കോട്ടുപറമ്പ് പുത്തന്‍വീട് മഹല്ലിലെ പരേതനായ വട്ടംതൊടി അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്ല(35)യാണ് മക്കയില്‍ വെച്ച് മരണപ്പെട്ടത്. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായിരുന്ന അബ്ദുല്ല അര്‍ബുദ ബാധയെ തുടര്‍ന്നു വിദഗ്ദ്ധ ചികിത്സക്കായി മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയിലായിരിക്കേയാണ് മരണം.

നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറക്ക് മക്കയിലെ ശറായ ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.

ആയിഷയാണ് മാതാവ്. മുള്ള്യാകുര്‍ശി കൊടുവായ്ക്കല്‍ അബൂബക്കറിന്റെ മകള്‍ തസ്ബിയയാണ് ഭാര്യ. നിസ്‌വ(6), അജ്‌വ(4), അംജദ് (4), ഹയാന്‍ (17 ദിവസം) എന്നിവര്‍ മക്കളാണ്.

Tags:    

Similar News