കുവൈത്തില്‍ മലയാളി വീട്ടമ്മ നിര്യാതയായി
പേശീ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 10 ദിവസം മുമ്പ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ ഡിസ്ചാര്‍ജ്ജ് ആയതിനു ശേഷം സാല്‍മിയയിലെ വീട്ടില്‍ കഴിയുകയായിരുന്നു.
കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി വീട്ടമ്മ നിര്യാതയായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മുളം പള്ളില് വര്‍ക്കി വര്‍ഗീസിന്റെ (തമ്പി) മകളും തിരുവല്ല താമരവേലില്‍ ഡെറിയുടെ ഭാര്യയുമായ ജീന്‍ ഡെറി സാമുവേല്‍ (41) ആണ് അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മരണമടഞ്ഞത്.
പേശീ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 10 ദിവസം മുമ്പ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ ഡിസ്ചാര്‍ജ്ജ് ആയതിനു ശേഷം സാല്‍മിയയിലെ വീട്ടില്‍ കഴിയുകയായിരുന്നു.
ഇന്നലെ ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലിയാന്, ഏഡന്‍ എന്നിവര്‍ മക്കളാണ്.