കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക കര്‍ഫ്യൂ ആഗ്‌സത് 30 ന് പിന്‍വലിക്കും
രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസം മുതലാണ് ഘട്ടം ഘട്ടമായി കര്‍ഫ്യൂ ഏര്‍പ്പടുത്തിയത്.
കുവൈത്ത്‌സിറ്റി: രാജ്യത്ത് കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമയി. ഈ മാസം 30-ന് വെളുപ്പിന് മൂന്ന് മണിയോടെ ഇത് അവസാനിക്കും. നിലിവല്‍ രാത്രി 9 മുതല്‍ പുലർച്ചെ മൂന്ന് മണിവരെയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസം മുതലാണ് ഘട്ടം ഘട്ടമായി കര്‍ഫ്യൂ ഏര്‍പ്പടുത്തിയത്. പിന്നീട് അത് മൂന്ന് ആഴ്ചയോളം നീണ്ടുനിന്നു. രോഗവ്യാപനം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ പല തവണയായി കര്‍ഫ്യൂ സമയം കുറച്ച് കൊണ്ടുവരികയും ചെയ്തിരുന്നു. കര്‍ഫ്യൂ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്ലും വിവാഹം പോലുള്ള ഒത്തുചേരലുകള്‍ക്ക് മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തുടരുമെന്നും റിപോര്‍ട്ടിലുണ്ട്.