വാഹനാപകടം: യുഎസില്‍ രണ്ടു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ടെന്നസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളായിരുന്ന ജൂഡി സ്റ്റാന്‍ലി (23), വൈഭവ് ഗോപിഷെട്ടി (26) എന്നിവരാണ് മരിച്ചത്.

Update: 2019-12-03 05:21 GMT

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ടെന്നസിയില്‍ താങ്ക്‌സ് ഗിവിങ് രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ടെന്നസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളായിരുന്ന ജൂഡി സ്റ്റാന്‍ലി (23), വൈഭവ് ഗോപിഷെട്ടി (26) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച നിസാന്‍ സെന്‍ട്രയില്‍ അമിത വേഗത്തിലെത്തിയ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. അപകടത്തിനു പിന്നാലെ സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട പിക്കപ്പ് ട്രക്ക് ഉടമ ഡേവിഡ് ടോറസ് (26) പിന്നീട് പോലിസിനു മുമ്പില്‍ കീഴടങ്ങി.




Tags:    

Similar News