കുവൈത്തില്‍ താമസ രേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള പുതിയ സംവിധാനം മാര്‍ച്ച് ഒന്നു മുതല്‍

ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മ'അറഫിയാണു ഇക്കാര്യം അറിയിച്ചത്.

Update: 2020-02-11 04:23 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ താമസ രേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള സംവിധാനം മാര്‍ച്ച് ഒന്നു മുതല്‍ നടപ്പില്‍ വരും. ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മ'അറഫിയാണു ഇക്കാര്യം അറിയിച്ചത്. ഇത് അനുസരിച്ച് ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ളവര്‍ക്ക് താമസരേഖ പുതുക്കുന്നതിനു പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.പകരം പുതിയ സംവിധാനത്തില്‍ പേരു റെജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മന്ദൂപുമാര്‍ക്കും ഇതിനായി അനുവദിക്കപ്പെട്ട പ്രത്യേക യൂസര്‍ നെയിം, പാസ്വേഡ് ഉപയോഗിച്ച് കൊണ്ട് ഓണ്‍ലൈന്‍ വഴി നേരിട്ട് താമസരേഖ പുതുക്കാവുന്നതാണു.

ഒന്നര ദശ ലക്ഷത്തിലധികം പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യുന്ന പുതിയ സംവിധാനം പാസ്സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലെ തിരക്ക് ഗണ്യമായി കുറക്കുവാന്‍ സാധിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. പുതിയ സംവിധാനം വിജയകരമായി നടപ്പിലാക്കിയ ശേഷം അടുത്ത ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ താമസരേഖയും ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കും. മൂന്നാം ഘട്ടത്തില്‍ കുടുംബ വിസ പുതുക്കുന്നതിനും ഇതേ സംവിധാനം ഏര്‍പ്പെടുത്തുമെന്നും തലാല്‍ മ' അറഫി അറിയിച്ചു.


Tags:    

Similar News