യുട്യൂബ് പരസ്യ വരുമാനം കുറയുന്നു;ഗൂഗ്ളിറെ അറ്റാദായത്തിലും ഇടിവ്
എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണില്‍ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യണ്‍ ഡോളറായി.
ന്യൂയോര്‍ക്ക്:ഗൂഗ്ളിറെഅറ്റാദായത്തില്‍ കനത്ത ഇടിവ് സംഭവിച്ചതായി മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ 13.9 ബില്യണ്‍ അറ്റാദായമാണ് കമ്പനി നേടിയത്. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണില്‍ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യണ്‍ ഡോളറായി.
ലോകത്തിലെ ടെക് കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി തന്നെയാണ് ഗൂഗ്‌ളും അഭിമുഖീകരിക്കുന്നത്. അതേസമയം, പരസ്യ വില്പന 4 ശതമാനം വര്‍ദ്ധിച്ച് 39.5 ബില്യണ്‍ ഡോളറിലെത്തി. 41 ബില്യണ്‍ ഡോളര്‍ വരുമാനമാണ് വിദഗ്ദര്‍ പ്രതീക്ഷിച്ചിരുന്നത്. ആല്‍ഫബെറ്റിന് യുട്യൂബില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനം 1.9 ശതമാനം ഇടിഞ്ഞു. ഗെയിമിംഗില്‍ നിന്നുള്ള വരുമാനവും ഇത്തവണ കുറഞ്ഞിട്ടുണ്ട്.
അതേസമയം, ഗൂഗ്ളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.