യൂ ട്യൂബിലൂടെ ആര്യസമാജത്തിനെതിരേ അപകീര്‍ത്തി പരാമര്‍ശം; ലക്ഷം രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Update: 2024-08-15 12:32 GMT

അഹമ്മദാബാദ്: ആര്യസമാജം വിഭാഗത്തിനെതിരേ യൂ ട്യൂബിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന ഹരജിയില്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. മനോഹര്‍ദാസ് ബിഹാരിദാസ് രാംവത് എന്നയാള്‍ക്കാണ് ജസ്റ്റിസ് നിര്‍സാര്‍ എസ് ദേശായി പുഴ ചുമത്തിയത്. നടപടിക്രമങ്ങള്‍ക്കിടെ, നിങ്ങള്‍ എന്ത് പിഴ നല്‍കുമെന്ന് ജസ്റ്റിസ് ദേശായി രാംവത്തിന്റെ അഭിഭാഷകന്‍ ധ്വനി വൈ ചന്ദാരനയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു യുവ സന്യാസിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന് മറ്റ് മതങ്ങളെയോ വിഭാഗങ്ങളെയോ അധിക്ഷേപിക്കാനുള്ള ലൈസന്‍സുണ്ടോയെന്നും ഒരു ലക്ഷം രൂപ ചെലവിനത്തില്‍ പിഴയൊടുക്കണമെന്നും ജസ്റ്റിസ് ദേശായി ഉത്തരവിട്ടു. 22 വയസ്സുകാരനാണെന്നും തുകയില്‍ ആശ്വാസം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍, മറ്റ് മതങ്ങളെയും വിഭാഗങ്ങളെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണമെന്നായിരുന്നു ജസ്റ്റിസ് ദേശായിയുടെ പ്രതികരണം.

    ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ, 505(1)(ബി), 153 എ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67, 295 എ, 505(1)(ബി), 153 എ എന്നിവ പ്രകാരമാണ് രാംവത്തിനെതിരേ കഴിഞ്ഞ വര്‍ഷം സൈബര്‍ െ്രെകം പോലിസ് കേസെടുത്തത്. കക്ഷികള്‍ പ്രശ്‌നം മ്യമായി പരിഹരിച്ചെന്നും നടപടി തുടരുന്നതില്‍ അപേക്ഷകന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും രാംവത്തിന് വേണ്ടി അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

    സമൂഹത്തിലെ വിശ്വസ്തരായ വ്യക്തികളുടെ ഇടപെടലിലൂടെയാണ് തര്‍ക്കം പരിഹരിച്ചതെന്ന് കാണിച്ച് പ്രതിഭാഗം അഭിഭാഷകന്‍ സഞ്ജയ്കുമാര്‍ ദഹ്യാഭായ് പ്രജാപതി സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചെലവിനത്തില്‍ ഒരുലക്ഷം പിഴയീടാക്കാന്‍ അപേക്ഷകന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചെങ്കിലും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനെ എതിര്‍ത്തു. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പരാതി റദ്ദാക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ക്രിമിനല്‍ നടപടികള്‍ തുടരുന്നത് രാംവത്തിനെ അനാവശ്യമായി ഉപദ്രവിക്കലാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിന്റെ അപേക്ഷ അനുവദിച്ച് തുടര്‍നടപടികള്‍ റദ്ദാക്കാന്‍ ഉത്തരവിട്ടത്. ഗുജറാത്ത് സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ രണ്ടാഴ്ചയ്ക്കകം ഒരുലക്ഷം രൂപ നല്‍കണം. അതിന്റെ രശീതി ഹാജരാക്കിയാല്‍ മാത്രമേ ഉത്തരവ് പ്രാബല്യത്തില്‍ വരൂവെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News