സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു
റാബിക്കില്‍ ഖാലിദ് ഇദ്രീസ് ക്ലിനിക്കിലെ ജീവനക്കാരനായ കോറത്ത് പുളിക്കല്‍ തൊടിയില്‍ അബ്ദുല്‍ വാഹിദ് (60) ആണ് മരിച്ചത്.
ജിദ്ദ: സൗദിയിലെ റാബക്കില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലപ്പുറം തൃക്കണ്ണപുരം സ്വദേശി മരണപ്പെട്ടു. റാബിക്കില്‍ ഖാലിദ് ഇദ്രീസ് ക്ലിനിക്കിലെ ജീവനക്കാരനായ കോറത്ത് പുളിക്കല്‍ തൊടിയില്‍ അബ്ദുല്‍ വാഹിദ് (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 നായിരുന്നു അപകടം.
പിതാവ്: യൂസുഫ്. മാതാവ്: ഫാത്തിമ. ഭാര്യ: സുഹ്‌റ. മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും നേതൃത്വത്തില്‍ നടന്നുവരുന്നു.