സൗദിയിൽ 1521 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
1640 പേർ കൊവിഡ് മുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 255118 ആയി.
ദമ്മാം: സൗദിയിൽ പുതുതായി 1521 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 291468 ആയി. 34 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 3233 ആയി.
1640 പേർ കൊവിഡ് മുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 255118 ആയി. 33117 പേരാണ് ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത്. ഇവരിൽ 1821പേരുടെ നില ഗുരുതരമാണ്.
പ്രധാന സ്ഥലങ്ങളിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് ഇങ്ങനെ; റിയാദ് 101, മക്ക, 88, ദമ്മാം 75, ഹുഫൂഫ് 65, മദീന 65, ജീസാന് 51 ഹായില് 45, ജിദ്ദ 39, ബുറൈദ 41.