ബിലാലിന്റെ മയ്യത്ത് റിയാദില്‍ ഖബറടക്കി
ഒരു വര്‍ഷം മുന്‍പ് ബിലാല്‍ സൗദി അറേബ്യയിലെ ശഖ്‌റയില്‍ ജോലിക്ക് എത്തുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് ശഖ്‌റ ജനല്‍ ആശുപത്രിയില്‍ ബിലാല്‍ അഡ്മിറ്റാവുന്നത്.
റിയാദ് : കാന്‍സര്‍ മൂലം കഴിഞ്ഞ ദിവസം റിയാദില്‍ മരണപ്പെട്ട കോതമംഗലം സ്വദേശി കണിച്ചാട്ടു ബിലാലിന്റെ (25) മൃതദേഹം റിയാദിലെ നസീം മഖ്ബറയില്‍ ഖബറടക്കി.
ഒരു വര്‍ഷം മുന്‍പ് ബിലാല്‍ സൗദി അറേബ്യയിലെ ശഖ്‌റയില്‍ ജോലിക്ക് എത്തുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് ശഖ്‌റ ജനല്‍ ആശുപത്രിയില്‍ ബിലാല്‍ അഡ്മിറ്റാവുന്നത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കെഎംസിസി വെല്‍ഫെയര്‍ കോഡിനേറ്റര്‍ സിദ്ദീഖ് തൂവൂര്‍, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുനീബ് പാഴൂര്‍, മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് റിയാദിലെ നസീം മഖ്ബറയില്‍ സുഹ്യത്തുകളുടെയും, സാമൂഹിക പ്രവര്‍ത്തകരുടെയും സാനിദ്ധ്യത്തില്‍ മയ്യത്ത് മറവ് ചെയ്തു.