സൗദിയിലെ പുതിയ അവസരങ്ങളെ കുറിച്ച് സൈൻ ജിദ്ദ സെമിനാർ സംഘടിപ്പിക്കുന്നു
മാർച്ച് 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിദ്ദ സീസൺ റസ്‌റ്റോറെന്റിൽ നടക്കുന്ന പരിപാടി അബീർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്യും.
ജിദ്ദ: സൗദി അറേബ്യയിൽ പ്രവാസികളെ കാത്തിരിക്കുന്ന വിപുലമായ അവസരങ്ങളെക്കുറിച്ച് സൈൻ ജിദ്ദ ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു. 'പൊലിയരുത് ആത്മ വിശ്വാസം' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ്സ് മീറ്റിൽ വിവിധ മേഖലകളിലെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സൈൻ ജിദ്ദ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജിദ്ദയിലെ പ്രമുഖ മത, രാഷ്ട്രീയ' സാമൂഹ്യ, വിദ്യഭ്യാസ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിദ്ദ സീസൺ റസ്‌റ്റോറെന്റിൽ നടക്കുന്ന പരിപാടി അബീർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാലിദ് അൽ മഈന, സൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് ഗസ്സാലി, മുഹമ്മദ് ബസ്സാമ്മ, വി ടി നിഷാദ്, ഡോ. ഇസ്മായിൽ മരിതേരി, കെ സി അബ്ദുറഹ്മാൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും .
ഷറഫിയ്യ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സൈൻ ജിദ്ദ ചാപ്റ്റർ ഡയറക്ടർ വി പി ഹിഫ്സുറഹ്മാൻ, കോ ഓർഡിനേറ്റർ മുഹമ്മദ് സാബിത്ത്, ട്രഷറർ എൻ എം ജമാലുദ്ധീൻ, അബീർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹ്‌മദ് ആലുങ്ങൽ, സെയിൽസ് ആന്റ് മാർക്കറ്റിങ് ഡയരക്ടർ ഡോ. മുഹമ്മദ് ഇമ്രാൻ, സൈൻ ജിദ്ദ എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ വെളിയങ്കോട്, അഷ്‌റഫ് പൊന്നാനി, കെ സി അബ്ദുറഹ്മാൻ, കെ എം ഇർഷാദ്, അഷ്‌റഫ് കോയിപ്ര, വി ഷമീം തുടങ്ങിയവർ പങ്കെടുത്തു.