ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ഫ്രറ്റേണിറ്റി ഫെസ്റ്റ്
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസ് അഹമ്മദ് ചെന്നൈ ഉദ്ഘാടനം ചെയ്തു
ജിദ്ദ: കഴിഞ്ഞ രണ്ടു മാസക്കാലമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ കമ്മിറ്റിക്ക് കീഴില്‍ നടത്തി വന്നിരുന്ന ആഘോഷ പരിപാടികളുടെ സമാപന സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 'സൗഹൃദം ആഘോഷിക്കൂ' എന്ന പ്രമേയത്തില്‍ കേരള ചാപ്റ്റര്‍ നടത്തിവന്നിരുന്ന കലാ കായിക വിദ്യാഭ്യാസ ആരോഗ്യ പാചക രംഗത്തെ വിവിധ പരിപാടികള്‍കളാണ് സമാപിച്ചത്. ജിദ്ദ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സമാപന ചടങ്ങുകള്‍ വിവിധ ഇനം കലാ പരിപാടികളാല്‍ മികവുറ്റതായി. കോല്‍ക്കളി, സംഗീത ശില്‍പം, വിവിധ നൃത്തങ്ങള്‍, മൈം ഷോ, മിമിക്രി, മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങള്‍ ദൃശ്യാവിഷ്‌കാരം തുടങ്ങിയ കലാ പ്രകടങ്ങള്‍ സദസ്സിന്റെ കൈയടി നേടി. ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019 ന്റെ ഭാഗമായി നടന്ന മല്‍സര ഇനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസ് അഹമ്മദ് ചെന്നൈ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ് സന്ദേശം നല്‍കി. സെക്രട്ടറി സാദിഖ് വഴിപ്പാറ, ചീഫ് കോഓഡിനേറ്റര്‍ കബീര്‍ കൊണ്ടോട്ടി സംസാരിച്ചു. ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ എംഡി വി പി മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഹഖ് തിരൂരങ്ങാടി, ഇര്‍ശാദ്, ജംഷീര്‍, നസീര്‍ പെരിയാപുറം, ലിന മരിയ ബേബി, മുസ്തഫ ഭീമാപള്ളി, ഹക്കീം അരിമ്പ്ര, നൂഹ് ബീമാപള്ളി, ജമാല്‍ പാഷ, സുബൈര്‍ ബാലുശ്ശേരി, ഷാ ആലുവ, ഓമനകുട്ടന്‍, റിദ അസ്‌കര്‍, ത്വയ്ബ അഷ്‌റഫ്, സക്കീര്‍ ബാഖവി തുടങ്ങിയവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. യുനൈറ്റഡ് കലാ സമിതി ഷറഫിയ്യ, തണല്‍ കലാ വേദി ബനീ മാലിക്, റുവൈസ് ഫ്രറ്റേണിറ്റി,
ശരീഫ് അബീര്‍, അമല്‍ റോഷ്‌ന അജിനാസ് കോതമംഗലം എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. റാഫി ബീമാപള്ളി, സി വി അഷ്‌റഫ് പുളിക്കല്‍, ഷാഹുല്‍ ഹമീദ് ചേളാരി, ഹസ്സന്‍ മങ്കട, മുജീബ് അഞ്ചചവടി, മുക്താര്‍ ഷൊര്‍ണൂര്‍, സാജിദ് ബനീ മാലിക്, ഷാഫി മലപ്പുറം, റിയാസ് താനൂര്‍, റഊഫ് ചേറൂര്‍, പി കെ അലി, നസീം കരുനാഗപ്പള്ളി, ഷാഹുല്‍ ഹമീദ് ചേലക്കര, സൈനുല്‍ ആബിദ്, റശീദ് മക്കാറോഡ് എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.