ഫ്രറ്റേണിറ്റി ഫെസ്റ്റ്: പായസം, ചിത്ര രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു
നിരവധി സ്ത്രീകള്‍ പങ്കെടുത്ത പായസ മത്സരം കിഴക്കന്‍ പ്രവിശ്യയിലെ പാചക റാണി ഷംസീറ മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു.
ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാമില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പായസം, ചിത്ര രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. നിരവധി സ്ത്രീകള്‍ പങ്കെടുത്ത പായസ മത്സരം കിഴക്കന്‍ പ്രവിശ്യയിലെ പാചക റാണി ഷംസീറ മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു. പാവക്ക, ചക്കക്കുരു, പച്ചക്കറികള്‍ തുടങ്ങിയ വിവിധ തരം ഇനങ്ങള്‍ കൊണ്ടുണ്ടാക്കിയ പായസം വേറിട്ടൊരനുഭവമായി. സഹീറ അസ്‌ലം, ലിജു ഡൊമിനിക്, അബ്ദുല്‍ റഷീദ് പുന്നപ്ര എന്നിവര്‍ വിധികര്‍ത്താക്കളായി.
ആയിഷ ഷഹീന്‍ ഒന്നാം സ്ഥാനവും, അമൃത ശ്രീലാല്‍, നജ്‌ല അസ്‌ലം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിമന്‍സ് ഫ്രറ്റേണിറ്റി പിആര്‍ഒ തസ്‌നീം സുനീര്‍, സെക്രട്ടറി ഉനൈസ അമീര്‍, സുനീര്‍ പാറക്കല്‍, സിറാജുദ്ദീന്‍ ശാന്തിനഗര്‍ നേതൃത്വം നല്‍കി.
100ല്‍ പരം കുട്ടികള്‍ പങ്കെടുത്ത ചിത്ര രചന മത്സരം കിഡ്‌സ്, ജുനിയര്‍, സബ്ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് നടന്നത്. കിഡ്‌സ് വിഭാഗത്തില്‍ വിവാന്‍ ജെയിന്‍, ജയശ്രീ, മുഹമ്മദ് ഷിറാസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ സബ് ജുനിയര്‍ വിഭാഗത്തില്‍ കാവ്യശ്രീ ഒന്നാം സ്ഥാനവും, മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ ലിയ എന്നിവര്‍ രണ്ടും മൂന്നും സ്ഥങ്ങള്‍ കരസ്ഥമാക്കി.
ജുനിയര്‍ വിഭാഗം ചിത്ര രചന മല്‍സരത്തില്‍ മുഹമ്മദ് മിദ്‌ലാജ് ഒന്നാം സ്ഥാനവും, അഫ്‌റ, നബീല ഷിറിന്‍ എന്നിവര്‍ക്ക് രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ ലഭിച്ചു. ജോണ്‍ കുര്യന്‍, ജിജേഷ്, നിധി രതീഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സലിം മുഞ്ചക്കല്‍, മന്‍സൂര്‍ എടക്കാട്, ചിത്ര രചനാ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.