അമീറിന്റെ നിര്യാണത്തില്‍ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി
ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് മനുഷ്യസ്‌നേഹിയായ ഭരണാധികാരി യാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചന കുറിപ്പില്‍ അറിയിച്ചു. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ അമീര്‍ കാണിച്ച പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന്റെ വലിയ മൂല്യങ്ങളാണന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചനത്തില്‍ അറിയിച്ചു.
കല കുവൈത്ത്
കുവൈത്ത് അമീറിന്റെ വിയോഗത്തില്‍ അഗാധ മായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുവൈത്ത് ജനതയുടെ ദുഖത്തില്‍ പങ്കു ചേരുന്നു.
കെഎംസിസി
ജനങ്ങളുടെ അമീര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശൈഖ് സബാഹ് അല്‍ അഹമ്മദ് അസ്സബാഹിെന്റ വിയോഗം ലോകത്തിലെ എല്ലാ വിഭാഗം മനുഷ്യര്‍ക്കും തീരാനഷ്ടമാണ് .. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന പിണക്കങ്ങളില്‍ മധ്യസ്ഥത വഹിച്ചിരുന്നതും കുവൈത്ത് അമീറായിരുന്നു.
ഒഐസിസി കുവൈത്ത്
കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റ നിര്യാണം മൂലം അറബ് മേഖലയിലെ ഏറ്റവും നല്ല നയതന്ത്രജ്ഞനെയാണ് നഷ്ടമായത് . കുവൈത്തിെന്റ വികസന കുതിപ്പിലും ഗള്‍ഫ് മേഖലയുടെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിലും, മാനുഷിക പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിലും കാട്ടിയ മികവ് അദ്ദേഹത്തിെന്റ ഭരണ പരമായ കഴിവ് തെളിയിക്കുന്നതാണ് .
കേരള അസോസിയേഷന്‍
കുവൈത്തിന് മാത്രമല്ല, ലോകത്തിനാകെയും ഗള്‍ഫ് മേഖലക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണ് ഈ വിയോഗം.കേവലം ഒരു ഭരണാധികാരി മാത്രമായിരുന്നില്ല ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹ്. ലോകമാകെ സമാധാനത്തിനും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും വേണ്ടി ഏക്കാലത്തും ശക്തമായ നിലപാട് എടുത്ത മനുഷ്യ സ്‌നേഹി ആയിരുന്നു അദ്ദേഹം. വിദേശികളോട് വിശാലമായ കാരുണ്യവും സ്‌നേഹവും അദ്ദേഹം പുലര്‍ത്തി. കുവൈറ്റിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ നല്‍കിയ കരുതലും വാത്സല്യവും എന്നും സ്മരിക്കപ്പെടും
കെഐജി കുവൈത്ത്
രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അസംഖ്യം മാനുഷിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിശ്രുതനായ മനുഷ്യ സ്‌നേഹിയായ ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍. ലോകത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ കുവൈത്ത് അമീര്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ രാജ്യത്തിെന്റ ഭദ്രത ഉറപ്പുവരുത്താന്‍ അക്ഷീണം പ്രയത്‌നിച്ച അമീര്‍ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞന്‍ കൂടിയായിരുന്ന കുവൈത്ത് അമീര്‍, അറബ് ലോകത്ത് നയതന്ത്ര മികവുകൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. ലോകത്തിെന്റ പല ഭാഗങ്ങളിലുമുണ്ടായ പല രാഷ്ട്രീയ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഓടിനടന്ന നായകനെയാണ് അദ്ദേഹത്തിെന്റ വിയോഗത്തോടെ ലോകത്തിന് നഷ്ടമായത്. കുവൈത്ത് ജനതയുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.
കെകെഎംഎ
കുവൈത്തിന് മാത്രമല്ല, ലോകത്തിനാകെയും പ്രത്യേകിച്ച് ഗള്‍ഫ് മേഖലക്ക് കനത്ത നഷ്ടമാണ് ഈ വിയോഗം. ലോകമാകെ സമാധാനത്തിനും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും നിസ്തുലമായ സമര്‍പ്പണവും സംഭാവനയും അര്‍പ്പിച്ച വലിയ മനസ്സിനുടമയാണ് ആദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഗള്‍ഫ് മേഖലയുടെ സമാധാനപാലനം ഉറപ്പു വരുത്തുന്നതില്‍ അദ്ദേഹത്തിെന്റ ശ്രമം മഹത്തരമാണെന്നും അദ്ദേഹത്തിെന്റ പരലോക ജീവിതം ഏറ്റവും ഉന്നതമായ നിലയില്‍ അനുഗ്രഹീതകരമാകട്ടെ.
ഐഎംസിസി
കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കരുത്തനായ ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ഗള്‍ഫ് മേഖലയിലെ പ്രശ്!നങ്ങളില്‍ തുടക്കം മുതലേ മധ്യസ്ഥെന്റ സ്ഥാനമാണ് കുവൈത്ത് അമീറിന്. യമന്‍ സമാധാന ചര്‍ച്ചകള്‍ക്കും സിറിയന്‍ ജനതക്ക് സഹായധനം സമാഹരിക്കുന്നതിലും അമീര്‍ മുന്നിലുണ്ടായിരുന്നു.
അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അമീറിെന്റ നേതൃത്വത്തില്‍ നടന്ന നയതന്ത്ര നീക്കങ്ങള്‍ അന്താരാഷ്ട്ര പ്രശംസ നേടിയതാണ്. ഐക്യരാഷ്ട്ര സഭ മാനുഷിക സേവനത്തിെന്റ ലോകനായക പട്ടം നല്‍കിയാണ് അമീറിെന്റ സേവനങ്ങളെ അംഗീകരിച്ചതെന്നും പ്രവാസികളെ കരുതലോടെ സ്വന്തം പ്രജകളെപ്പോലെ കണ്ട കുവൈത്ത് അമീറിെന്റ നിര്യാണം നികത്താനാവാത്ത നഷ്ടമാണ് .
യൂത്ത് ഇന്ത്യ കുവൈത്ത്
ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് സാന്ത്വനം നല്‍കിയിരുന്നു മനുഷ്യ സ്‌നേഹിയും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരങ്ങള്‍ക്ക് മധ്യസ്ഥതയും വഹിച്ചിരുന്ന പക്വമതിയുമായിരുന്നു കുവൈറ്റ് അമീര്‍. അദ്ദേഹത്തിെന്റ നിര്യാണം വലിയ നഷ്ടമാണ്. ഗള്‍ഫ് മേഖലയുടെ സമാധാനപരമായ നിലനില്‍പ്പ്‌നു കുവൈത്ത് അമീര്‍ നല്‍കിയ സേവനങ്ങളും നിരന്തര പരിശ്രമങ്ങളും വിലമതിക്കാനാവാത്തതാണ്. മുഴുവന്‍ ആളുകളോടും പുലര്‍ത്തിവരുന്ന സ്‌നേഹം വഴി സ്വദേശി വിദേശി വ്യത്യാസമെന്യേ ജനഹൃദയങ്ങളില്‍ വലിയ സ്ഥാനം നേടിയെടുക്കാന്‍ അമീറിന് സാധിച്ചിട്ടുണ്ട് .
എംഇഎസ് കുവൈത്ത്
കുവൈത്തിെന്റ ഉന്നതിക്കും അഭിവൃദ്ധിക്കും ഒപ്പം തന്നെ ലോക സമാധാനത്തിനും മനുഷ്യരാശിയുടെ ശാന്തിക്കും സമയം കണ്ടത്തുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്ത വലിയ മനുഷ്യ സ്‌നേഹിയായ വ്യക്തിത്വമായിരുന്നു അമീര്‍ . കുവൈത്തിന് മാത്രമല്ല ഗള്‍ഫ് മേഖലക്കും ലോകത്തിനാകെയും കനത്ത നഷ്ടമാണ് ഈ വിയോഗം.
വിദേശികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഭരണാധികാരിയിരുന്നു അമീര്‍. വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്‌നേഹവും സമാനതകളില്ലാത്തതാണ്. കുവൈത്ത് ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു .
വെല്‍ഫെയര്‍ കേരള കുവൈത്ത്
മാനവികതയുടെ നേതാവും അറബ് ദേശത്തിെന്റ ഐക്യത്തിെന്റ പ്രതീകവുമായ കുവൈത്ത് ജനതയുടെ പ്രിയ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിെന്റ വിയോഗം ലോകത്തിന് പൊതുവെയും കുവൈത്തിനും അറബ് ദേശത്തിനും കുവൈത്തിലെ സ്വദേശിവിദേശി ഭേദമന്യേ മുഴുവന്‍ ജനങ്ങള്‍ക്കും തീരാ നഷ്ടമാണ് .
ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് സമര്‍പ്പിതമായിരുന്നു അമീറിെന്റ ജീവിതം. കുവൈത്തിനെ ലോക ഭൂപടത്തില്‍ കാരുണ്യം കൊണ്ട് അടയാളപ്പെടുത്തിയ മഹദ് വ്യക്തിത്വം. കുവൈത്തിലെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ തൊഴിലാളികളുടെയും അവകാശ സംരക്ഷണം ഉറപ്പുനല്‍കുന്ന തൊഴില്‍ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഭരണാധികാരി, ഗള്‍ഫ് അംഗരാജ്യങ്ങള്‍ക്കിടയിലെ ഐക്യശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവ്... ഇങ്ങനെ വ്യത്യസ്ത തലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നത് .
കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ കുവൈത്ത്
പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അധിവസിക്കുന്നതും സ്വദേശികളേക്കാള്‍ എത്രയോ മടങ്ങ് വിദേശികള്‍ ജീവിച്ചുവരുന്നതുമായ കുവൈത്ത് ലോകത്തില്‍ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന നിലയില്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിെന്റ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. സ്വദേശികളെ പോലെ വിദേശികള്‍ക്കും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമായിരുന്നുവെന്നും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ്
കുവൈത്ത് ഭരണാധികാരിയും അമീറുമായ ഹിസ് ഹൈനസ് ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അല്‍സ്സബാഹിന്റെ നിര്യാണത്തില്‍ ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ അഗാധമായ അനുശോചനം രേഖപെടുത്തുന്നു.മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി മനുഷ്യസ്‌നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം
കുവൈത്തിന് മാത്രമല്ല , ഗള്‍ഫ് മേഖലക്കും ലോകത്തിനാകെമാനവും കനത്ത നഷ്ടമാണ്.ഇന്ത്യന്‍ പ്രവാസി സമൂഹമുള്‍പ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്‌നേഹവും സമാനതകളില്ലാത്തതാണ്.
കുവൈറ്റിലെ സ്വദേശി വിദേശി സമൂഹത്തിന്റെ ദുഃഖത്തില്‍ ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററും പങ്കു ചേര്‍ന്ന് അനുശോചനവും, ആദരാഞ്ജലികളും, പ്രാര്‍ത്ഥനയും അര്‍പ്പിക്കുന്നു.
തൃശുര്‍ ജില്ലാ അസോസിസിയേഷന്‍ , കായംകുളം എന്‍ആര്‍ഐ അസോസിയേഷന്‍ എന്നീ സംഘടനാകളും കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹിന്റെനിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.