ലോകകപ്പ് അമ്പെയ്ത്ത്; ദീപികാ -അത്താനു ദാസ് ദമ്പതികള്‍ക്ക് സ്വര്‍ണ്ണം
ലോകകപ്പിലെ തന്റെ മൂന്നാം സ്വര്‍ണ്ണം ദീപിക നേടിയത്.
ഗ്വാട്ടിമാല സിറ്റി: ലോകകപ്പ് അമ്പെയ്ത്തില്‍ ദമ്പതികളായ ദീപികാ കുമാരി, അത്താനു ദാസ് എന്നിവര്‍ക്ക് സ്വര്‍ണ്ണം.റീകര്‍വ് വിഭാഗത്തിലെ വ്യക്തിഗതാ ഇനത്തിലാണ് ഇരുവരും സ്വര്‍ണ്ണം നേടിയത്. പുരുഷവിഭാഗത്തില്‍ സ്പെയിനിന്റെ ഡാനിയല്‍ കാസ്ട്രോയെ 6-4ന് തോല്‍പ്പിച്ചാണ് അത്താനു ദാസ് കരിയറിലെ ആദ്യ ലോകകപ്പ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മക്കെന്‍സി ബ്രൗണിനെ 6-5 ന് പരാജയപ്പെടുത്തിയാണ് ലോകകപ്പിലെ തന്റെ മൂന്നാം സ്വര്‍ണ്ണം ദീപിക നേടിയത്. നേരത്തെ ടീം ഇനത്തിലും ദീപിക സ്വര്‍ണ്ണം നേടിയിരുന്നു. 2012ലോകകപ്പിലും 2018 ലോകകപ്പിലും ദീപിക സ്വര്‍ണ്ണം നേടിയിരുന്നു. കരിയറില്‍ എട്ട് സ്വര്‍ണ്ണമടക്കം 32 മെഡലുകളാണ് താരം ലോകചാംപ്യന്ഷിപ്പുകളിലായി നേടിയത്.