അന്‍ഷു മാലിഖിനും സോനം മാലിഖിനും ടോക്കിയോ ഒളിംപിക്സിന് യോഗ്യത
റെസ്ലിങ് യോഗ്യതാ റൗണ്ടില്‍ ജയിച്ചാണ് താരങ്ങള്‍ ടോക്കിയോയിലേക്ക് യോഗ്യത നേടിയത്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ റെസ്ലിങ് താരങ്ങളായ അന്‍ഷു മാലിഖ്, സോനം മാലിഖ് എന്നിവര്‍ക്ക് ടോക്കിയോ ഒളിപിക്സിന് യോഗ്യത. കസാഖിസ്താനില്‍ നടന്ന ഏഷ്യന്‍ റെസ്ലിങ് യോഗ്യതാ റൗണ്ടില്‍ ജയിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോയിലേക്ക് യോഗ്യത നേടിയത്. നേരത്തെ രവികുമാര്‍ ധന്യാ, ബജ്രംഗ് പൂനിയാ, ദീപക് പൂനിയാ, വിനേഷ് ഫൊഗാട്ട് എന്നിവരും വിവിധ വിഭാഗങ്ങളിലായി റെസ്ലിങില് യോഗ്യത നേടിയിരുന്നു.